ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday 21 June 2017

സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം - 2017









വായനാദിനം. - 2017



വായനാ വാരാചരണത്തിന്റെ ഭാഗമായിസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന അസംബ്ബി യിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കിറച്ച, ഗീത ടീച്ചർ,  ഗണേശൻ മാസ്റ്റർ, ഹെട് മിസ്ട്രസ് എന്നിവർ സംസാരിച്ചു. ഒമ്പതാം ക്ലാസ്സിലെ അഭിരാമി സ്വന്തം കവിത ചൊല്ലി.

Monday 5 June 2017

പരിസ്ഥിതി ദിനം 2017

ലോക പരിസ്ഥിതി ദിനം ഇന്ന് വിവിധ പരിപാടികളാടെ സ്കൂളിൽ ആചരിച്ചു.രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു.തുടർന്ന് വൃക്ഷത്തൈ നടീൽ നടന്നു. കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ട് വന്ന ചെടികൾ ജൈവവൈവിധ്യ പാർക്കിൽ നട്ടു. അധ്യാപകർ, PTA ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.






Thursday 1 June 2017

പ്രവേശനോത്സവം-2017




ഇന്ന് സ്കൂളിൽ, ഈ വർഷത്തെ പ്രവേശനോത്സവം;മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരൻ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ ടി.ശശിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശ്രീശശീന്ദ്രൻ മടിക്കൈ പഠനോപകരണങ്ങൾ വിതരണം ചെയ്തു.സീമ എം, പി.. ബാലൻ, കെ.സുരേശൻ, വി.സേതു, എം.വത്സല ടീച്ചർ എന്നിവർ സംസാരിച്ചു.വിവിധ ക്ലബുകൾ കുട്ടികൾക്ക് ബാഗും, കുടയും സമ്മാനിച്ചു. നന്മ ക്ലബ് ബാല പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തു .ഗ്രീൻ എർത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഒന്നാ. ക്ലാസിലെ കുട്ടികൾ അവരുടെ പ്രര് മരം, സ്കൂൾ വളപ്പിൽ നട്ടു.എച്ച്എം ബാലാമണി ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ക്യഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു .തുടർന്ന് പായസവിതരണം നടന്നു.