ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 26 January 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജം-2017














പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രദമായി നടപ്പാക്കുന്നതിന്‍െറ ഭാഗമായി 13-01-17 ന് എസ് എം സി,പി ടി എ യോഗവും17-01-17 ന് പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗവും ചേര്‍ന്നു.തുടര്‍ന്ന് 20-01-17 ന് പഞ്ചായത്ത് തല മീററിംഗ് വിളിച്ച് ചേര്‍ത്തു.സ്കൂള്‍ പ്രവേശന കവാടത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിക്കുകയും സമീപ പ്രദേശങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സ്കൂള്‍ അസംബ്ളിയില്‍ ബോധവത്കണം നടത്തുകയും ചെയ്തു.
27-1-17 ന് വെളളിയാഴ്ച 10 മണിക്ക് തുടങ്ങിയ അസംബ്ളിയില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്‍െറ ഭാഗമായി സ്കൂളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍നല്‍കിയതിന് ശേഷം ഇന്ന് മുതന്‍ നമ്മുടെ വിദ്യാലയത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നതായി ഹെഡ്‌മിസ്ട്രസ്സ് ബാലാമണി ടീച്ചര്‍ പ്രഖ്യാപനം നടത്തി.തദവസരത്തില്‍ സീനിയര്‍ അസിസ്ററന്‍റ് ശ്രീമതി എം വത്സല ടീച്ചര്‍ ഗ്രീന്‍ പ്രോട്ടോക്കോളിനെ കുറിച്ച് വിശദമായി സംസാരിച്ചു.
രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും നാട്ടുകാരുമടക്കം നാനൂറില്‍പ്പരം പേര്‍ പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ സി പ്രഭാകരന്‍ ,വാര്‍ഡ് മെമ്പര്‍ വി.ശശി,പി.ടി.എ പ്രസിഡന്‍റ് സുരേശന്‍ പി,എസ്.എം.സി ചെയര്‍മാന്‍ വി സേതു,ഹെഡ്‌മിസ്ട്രസ്സ് ബാലാമണി ടീച്ചര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കുട്ടികളും അധ്യാപകരും ഈ സമയത്ത് പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.പരിപാടി വിജയിപ്പിക്കുവാന്‍ നാട്ടുകാരുടെ നല്ല സഹകരണം ഉണ്ടായിരുന്നു.

മോട്ടിവേഷന്‍ ക്ലാസ്സ്-2017




റിപ്പബ്ളിക് ദിനാചരണം-2017









കുട്ടികള്‍ പ്രതിജ്ഞ ​എടുത്തു.ഹെട്മിസ്ട്രസ്ശ്രീമതി ബാലാമണി ടീച്ചർ, പ്രിൻസിപ്പാൾ സീമ ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി. കൃഷ്ണൻ മാസ്റ്റർ, കുട്ടികൾ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടന്നു.വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Tuesday 17 January 2017

കരിയര്‍ ഗൈഡന്‍സ്-കൗണ്‍സിലിംഗ്






അസംബ്ലി ഹാൾ ഉത്ഘാടനം













GVHSS  മടിക്കൈ  രണ്ടിൽ ഇന്ന് .അസംബ്ലി ഹാൾ ഉദ്ഘാടനം ഇന്ന് നടന്നു. കാസറഗോഡ് വികസന പാക്കേജിൽപെടുത്തി  5000000  രൂപ  ചെലവഴിച്ചാണ് ഹാൾ  പൂർത്തിയാക്കിയത്. ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉത്ഘാടനം  നിർവ്വഹിച്ചു. ബഹു .കാസറഗോഡ്  MP   ശ്രീ പി. കരുണാകരൻ മുഖ്യ അതിഥി  ആയിരുന്നു.പഞ്ചായത്ത് പ്രസിഡണ്ട് ഗ്രീ സി.പ്രഭാകരൻ   അധ്യക്ഷനായിരുന്നു. ഹെട്മിസ്ട്രസ് ശ്രീമതി  ബലാമണി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ,ശ്രീ ശശിന്ദ്രൻ മടിക്കൈ, ശ്രീ ശശി: ശ്രീമതി ബേബി ബാലകൃഷ്ണൻ, ശ്രീ ബങ്കളം കുഞ്ഞികൃഷണൻ, ശ്രീ മൊയ്തീൻ കഞ്ഞി, ശ്രീ.വി.പ്രകാശൻ, രാജശേഖരൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു.പി.ടി.എ പ്രസിഡണ്ട് പി.സുരേശൻ നന്ദി പറഞ്ഞു





Thursday 5 January 2017

പ്രാദേശിക പഠനകേന്ദ്രങ്ങള്‍-ഉത്ഘാടനം-2017

SSLC-ക്ക് 100 ശതമാനം വിജയം നേടുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മുന്‍ വര്‍ഷങ്ങളിലേതു പോലെ ഈ വര്‍ഷവും പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു.മേക്കാട്ട്,ചാളക്കടവ്,അരയി സ്കൂള്‍,അരയി വായന ശാല,അടുക്കത്ത്പറമ്പ്,പുളിക്കാല്‍,എരിക്കുളം,കാലിച്ചാംപൊതി,കോളിക്കുന്ന് എന്നിവിടങ്ങളിലാണ് ജനുവരി 4-ന് പ്രാദേശിക പഠനകേന്ദ്രങ്ങള്‍  ഉത്ഘാടനം ചെയ്യപ്പെട്ടത്.