ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 20 June 2016

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്





സ്കൂൾ ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ, ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കായി കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് ഇന്ന് നടന്നു. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻപെക്ടർമാർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.

സി.ദാമോദരൻ മാസ്റ്റർ അനുസ്മരണം - 2016







ഈ സ്കൂളിലെ കായിക അധ്യപകനായിരുന്ന ദാമാദരൻ മാസ്റ്ററുടെ അനുസ്മരണയ്ക്കായി സംഘടിപ്പിച്ച ജില്ലാതല സ്പോർട്സ് ടാലണ്ട് ഹണ്ട് - ക്വിസ് പ്രോഗ്രാം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്തു പി.ടി.എ - പ്രസിഡണ്ട് സുനിൽകുമാർ അധ്യക്ഷനായി.ചടങ്ങിന് ശേഷം നിർമ്മൽകുമാർ മാസ്റ്റർ ക്വിസ് മാസ്റ്ററായ ക്വിസ് മത്സരം നടന്നു. സൗത്ത് ത്രിക്കരിപ്പൂർ സ്കൂളിലെ കുട്ടികൾ ഒന്നാം സ്ഥാനം നേടി.ടി.ഗംഗാധരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.പി.ടി.എ.പ്രസിഡണ്ട്, എസ്.എം.സി.ചെയർമാൻ, ഹെട്മിസ്ട്രസ്;ബെന്നി മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ കേളുപ്പണിക്കർ എന്നിവർ പങ്കെടുത്തു.ചടങ്ങിൽ, ക്വിസ് മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.




വയനാവാരം - ഉത്ഘാടനം




വായനാ വാരത്തിന്റെ ഉത്ഘാടനം ഇന്ന് സ്കൂ ളിൽ നടന്നു.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ, പ്രേമവല്ലിടീച്ചർ സ്വഗ്രതം പറഞ്ഞു. ഹെട് മിസ്ട്രസ് ശ്രമതി ബാലമണി.എ അധ്യക്ഷയായി - നിർമ്മൽകുമാർ മാസ്റ്റർ ഉത്ഘാടനം നിർവ്വഹിച്ചു. അനിത ടീച്ചർ നന്ദി പറഞ്ഞു.

Monday 6 June 2016

പരിസ്ഥിഥിതി ദിനം - 2016



 ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളാടെ സ്കൂളിൽ ആചരിച്ചു.രാവിലെ നടന്ന അസംബ്ളിയിൽ കുട്ടികൾ പ്രതിഞ്ജ ഏറ്റുചൊല്ലി ,ഫോട്ടോ പ്രദർശനം, ചിത്രപ്രദർശനം, വൃക്ഷത്തൈ വിതരണം, ഇവ നടന്നു.


Wednesday 1 June 2016

പ്രവേശനോത്സവം - 2016


2016 വർഷത്തെ സ്കൂൾ പ്രവേശനോത്സവ o ഇന്ന് വിവിധ പരിപാടികളോടെ നടന്നു