ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 20 August 2015


ഒാണാഘോഷം-2015





ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം ,വടം വലി മത്സരം എന്നിവയില്‍ കുട്ടികള്‍ ആവേശത്തോടെ പങ്കെടുത്തു.കുട്ടികളുടെയും ,അധ്യാപകരുടെയും,കുപ്പിയില്‍ വെള്ളം നിറക്കല്‍,ഓണപ്പാട്ട് മത്സരം ,വാലുപറിക്കല്‍ മത്സരം,കസേരകളി,എന്നിവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.




Friday 14 August 2015

അനുമോദനം

2015 മാര്‍ച്ച് SSLC പരീക്ഷയില്‍ സ്കൂളില്‍ നിന്ന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  വിജയം നേടിയ കുട്ടികള്‍ക്ക് മടിക്കൈ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച അനുമോദനം ഇന്ന് സ്കൂളില്‍ നടന്നു.എസ് എം സി.ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെട്മാസ്റ്റര്‍ സ്വാഗതം പറ‍ഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി പ്രീത ഉത്ഘാടനം നിര്‍വ്വഹിച്ചു.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശ്രീമതി ഷൈന,വത്സല ടീച്ചര്‍,ശ്രീ ശശീന്ദ്രന്‍ മടിക്കൈ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.ചടങ്ങില്‍ കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.





JUNIOR RED CROSS-യൂണിറ്റ് ഉത്ഘാടനം






സ്കൂളില്‍ JUNIOR RED CROSS-യൂണിറ്റ് ഉത്ഘാടനം ഇന്ന് നടന്നു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത കുട്ടികള്‍ക്ക് സ്കാര്‍ഫ് അണിയിച്ചു കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ പി.ടി.എ വൈസ് പ്രസിഡന്റ് വൈ. രവി അധ്യക്ഷനായിരുന്നു.ശ്രീ അജയന്‍ മാസ്റ്റര്‍ JUNIOR RED CROSS-ന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു.ഹെട്മാസ്റ്റര്‍ ആശംസയറിയിച്ചു.സ്മിത ടീച്ചര്‍ നന്ദി പറഞ്ഞു.

സ്വാതന്ത്ര്യദിനം-2015






രാഷ്ട്രത്തിന്റെ 69-മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സ്കൂളില്‍ ആഘോഷിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജശേഖരന്‍ മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ ,ദേശഭക്തിഗാനമത്സരം,പ്രസംഗമത്സരം,സ്കിറ്റ് അവതരണം എന്നിവ ഉണ്ടായിരുന്നു.പ്രൈമറി വിഭാഗം കുട്ടികളുടെ വര്‍ണാഭമായ മാസ് ഡ്രില്‍ നല്ല ഒരു കാ‍‍ഴ്ച ആയിരുന്നു.പായസവിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.

Sunday 9 August 2015

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ന്  ഞങ്ങളുടെ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.ഹയര്‍സെക്കണ്ടറി വരെയുള്ള കുട്ടികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി സ്കൂളില്‍ നിന്ന്  ആരംഭിച്ച് മേക്കാട്ട്, വഴി തിരികെ എത്തി.രാവിലെ നടന്ന അസെംബ്ലിയില്‍ ഹെഡ്‌മാസ്റ്റര്‍ രാജശേഖരന്‍ ഇ പി.കൃഷ്ണന്‍ മാസ്റ്റര്‍,സ്കൂള്‍ ലീഡര്‍, ജിതിന്‍ മറ്റു കുട്ടികള്‍ എന്നിവര്‍ സംസാരിച്ചു.യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയായി ഈ വര്‍ഷത്തെ ദിനാചരണം.ഇതിന്റെ ഭാഗമായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.