ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Sunday 28 September 2014

സ്കൗട്ട്&ഗൈഡ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്കൗട്ട്&ഗൈഡ് യൂണിറ്റിനുള്ള അവാര്‍ഡുകളില്‍ മൂന്നാം സ്ഥാനം ഈ സ്കൂള്‍ നേടി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ശ്രീമതി സൗമിനി കല്ലത്തില്‍ നിന്നും സ്കൂളിലെ ഗൈഡ് ചാര്‍ജുള്ള അധ്യാപിക ശ്രീമതി മൈഥിലി ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Wednesday 24 September 2014

ചൊവ്വാ ദൗത്യവിജയം ആഘോഷിച്ചു.

ജി വി എച്ച് എസ്സ് എസ്സ് മടിക്കൈ II ലെ വിദ്യാര്‍ത്ഥികള്‍ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ ദൗത്യ വിജയം ആഘോഷിച്ചു. ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് കുട്ടികള്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. ഈ ചരിത്ര നേട്ടം മൂലം ലോകത്തിന്റെ തന്നെ അഭിമാനമായി മാറാന്‍ ഇന്ത്യക്ക് സാധിച്ചു. സീനിയര്‍ അസിസ്റ്റന്റ് എം വത്സല പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിദ്യാര്‍ത്ഥികളായ ശയന, അജ്മല്‍ സഫ്വാന്‍ എന്നിവര്‍ മംഗള്‍യാനിനെ കുറിച്ച് സംസാരിച്ചു. കെ. രവീന്ദ്രന്‍, പി. ബെന്നി, സി. . ശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്കി.



Tuesday 23 September 2014

പി.ടി .എ ജനറൽ ബോഡി

ഇന്ന് നടന്ന പി.ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2014-2015 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉച്ചക്ക് 2.30 നു ചേർന്ന യോഗത്തിൽ ഹെട്മാസ്ടർ ശ്രീ.രാജഗോപാലൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പൽ താഹിറ ടീച്ചർ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.തുടർന്നു നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ ആയി ശ്രീ.സുനിൽകുമാറിനെയും വൈസ് പ്രസിഡണ്ട്‌ ആയി ശ്രീ.രവീന്ദ്രനെയും തെരഞ്ഞെടുത്തു.


Wednesday 17 September 2014

ഉണര്‍ത്ത്-ഏകദിന ക്യാമ്പ്.



സാകഷരം-2014 ന്റെ ഭാഗമായുളള ഉണര്‍ത്ത്-ഏകദിന സര്‍ഗാത്മക ക്യാമ്പ്.സെപ്തംബര്‍ 12ന് സ്കൂള്‍ ഹാളില്‍ നടന്നു.കുട്ടികളും,രക്ഷിതാക്കളും ഉള്‍പ്പെടെ ഏകദേശം 50 പേര്‍ പങ്കെടുത്തു.രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ഹെട്മാസ്റ്റര്‍ രാജഗോപാലന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.SMC ചെയര്‍മാന്‍ ശ്രീ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സ്റ്റാഫ് സെക്രട്ടറി സതീശന്‍ പി. ആശംസകള്‍ നേര്‍ന്നു.ശങ്കരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത് ശങ്കരന്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് മോഡ്യൂള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.11.30ന് ലഘുഭക്ഷണവും,ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.കുട്ടികളുടെ പ്രവര്‍ത്തനത്തിലൂടെ സമാഹരിക്കപ്പെട്ട സൃഷ്ടികള്‍ ചേര്‍ത്ത് ഒരു പതിപ്പ് നിര്‍മ്മിച്ചു.സമാപന ചടങ്ങില്‍ ,അധ്യാപകരായ നാരായണന്‍ കെ.എ,രജിത എന്‍, ലേഖ കെ.കെ,ഡെയിസി ചാക്കോ,സുഗതന്‍.കെ,സി.ഐ ശങ്കരന്‍, ഗംഗാദേവി. ഇ,എന്നിവര്‍ പങ്കെടുത്തു.ശ്രീമതി തങ്കമണി . പി. നന്ദി രേഖപ്പെടുത്തി.ക്യാമ്പിന്റെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



പ്രധാനമന്ത്രിയുടെ അഭിസംബോധന-september-5


അധ്യാപകദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി രാജ്യത്തെ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് ഞങ്ങളുടെ സ്കുളില്‍ വീക്ഷിക്കുന്നു.

Friday 5 September 2014

ഓണാഘോഷം-2014












ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം , ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. 
.

Thursday 4 September 2014

അധ്യാപകദിനം










അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിദ്യാര്‍ദ്ധികള്‍ അധ്യാപകരെ ആദരിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പൂച്ചെണ്ടും,പുസ്തകവും നല്‍കി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ദ്ധി പ്രതിനിധികള്‍ സംസാരിച്ചു.ഹെട്മാസ്റ്റര്‍ക്ക് അധ്യാപകര്‍ ഉപഹാരംനല്‍കി.വൈകുന്നേരം നടന്ന, പ്രധാന മന്ത്രിയുടെ അധ്യാപകദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുമായുള്ള സംവാദം നിരവധിപേര്‍ വീക്ഷിച്ചു.

പരിശീലന പരിപാടി




ബി ആര്‍ സി.ഹോസ്ദുര്‍ഗ്ഗിന്റെ ആഭിമുഖ്യത്തില്‍,പി.ടി .എ.പ്രസിഡണ്ടുമാര്‍ക്കും,SMC ചെയര്‍മാന്‍മാര്‍ക്കുമായി 
നടന്ന ഏകദിന പരിശീലന പരിപാടി.