ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday 22 August 2014

സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍-2014





ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ വ്യത്യസ്തതകൊണ്ട് കുട്ടികള്‍ക്ക് വേറിട്ട ഒരു അനുഭവമായി.വോട്ടിംഗ് മെഷീനിലാണ് കുട്ടികള്‍  സ്കൂള്‍ പാര്‍ലിമെന്റ് ഇലക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്.ഓരോ ക്ലാസിലെയും കുട്ടികള്‍ പോളിംഗ് ബൂത്തില്‍ ക്യൂ നിന്ന് കൈവിരലില്‍ മഷി അടയാളം പതിച്ച് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തു.

Thursday 14 August 2014

സ്വാതന്ത്ര്യദിനാഘോഷം





രാഷ്ട്രത്തിന്റെ 68-മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ സ്കൂളില്‍ ആഘോഷിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ ദേശീയ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ചടങ്ങില്‍ ,ദേശഭക്തിഗാനമത്സരം,പ്രസംഗമത്സരം,സ്കിറ്റ് അവതരണം എന്നിവ ഉണ്ടായിരുന്നു.പ്രൈമറി വിഭാഗം കുട്ടികളുടെ വര്‍ണാഭമായ റാലി നല്ല ഒരു കാ‍‍ഴ്ച ആയിരുന്നു.പായസവിതരണത്തോടെ ചടങ്ങുകള്‍ അവസാനിച്ചു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ കൂടുതല്‍ കാ‍‍ഴ്ചകള്‍ക്കായി http://madikaiphoto.blogspot.in/

Wednesday 13 August 2014

സ്വാതന്ത്ര്യദിനം




സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രൈമറി വിഭാഗം കുട്ടികളുടെ റാലി,ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയില്‍ നിന്നുള്ള കാഴ്ചകള്‍.

പ്രവര്‍ത്തി പരിചയ -ശില്പശാല

പ്രവര്‍ത്തി പരിചയ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പതാക നിര്‍മ്മാണ ശില്പശാലയില്‍ നിന്നുള്ള കാ‍ഴ്ചകള്‍


Friday 8 August 2014

സാക്ഷരം-2014







കാസറഗോട് ജില്ലയിലെ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഭാഷയില്‍ പിന്നോക്കക്കാരെ കണ്ടെത്തി പ്രത്യേക പരിഗണന നല്‍കി സാക്ഷരരാക്കുന്നതിന് വേണ്ടിയുള്ള ജില്ലാപഞ്ചായത്തിന്റെ പരിപാടിയായ സാക്ഷരം-2014 ന്റെ സ്കൂള്‍തല ഉത്ഘാടനം ഇന്ന് നടന്നു.ചടങ്ങില്‍ ശങ്കരന്‍ മാസ്ററര്‍ സ്വാഗതം പറഞ്ഞു.മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് .പ്രീത അധ്യക്ഷം വഹിച്ചു.ജില്ലാ വിദ്ധ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍ പേര്‍സണ്‍ ശ്രീമതി സുജാത പരിപാടി ഉത്ഘാടനം ചെയ്തു.ഹെട്മാസ്റ്റര്‍ രാജഗോപാലന്‍ മാസ്റ്റര്‍,പി.ടി.എ പ്രസിഡണ്ട് ശ്രീ സുനില്‍കുമാര്‍,എന്നിവര്‍ ആശംസകള്‍ അറിയിച്ചു,സ്റ്റാഫ് സെക്രട്ടറി സതീശന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Tuesday 5 August 2014

ഹിരോഷിമ ദിനം










ഇന്ന് ഞങ്ങളുടെ സ്കൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.ഹയര്‍സെക്കണ്ടറി വരെയുള്ള കുട്ടികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി സ്കൂളില്‍ നിന്ന്  ആരംഭിച്ച് മേക്കാട്ട്, ചാളക്കടവ് വഴി തിരികെ എത്തി.തുടര്‍ന്ന് നടന്ന അസെംബ്ലിയില്‍ ബാലന്‍ മാസ്റ്റര്‍,സ്കൂള്‍ ലീഡര്‍ ജിതിന്‍ എന്നിവര്‍ സംസാരിച്ചു.ഗാസാ യുദ്ധത്തിനെതിരെയുള്ള സന്ദേശം കൂടിയായി ഈ വര്‍ഷത്തെ ദിനാചരണം.ഇതിന്റെ ഭാഗമായി ക്വിസ് മത്സരവും ഉണ്ടായിരുന്നു.