ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 26 June 2014

ലഹരിവിരുദ്ധ ദിനം



 അന്താരാ‍‍‍ഷ്ട്ര ലഹരിവിരുദ്ധ ദിനമായ ഇന്ന് സ്കൂളില്‍ നടന്ന അസംബ്ളിയില്‍ കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.സതീശന്‍ മാസ്റ്റര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

Wednesday 25 June 2014

വിദ്യാരംഗം-പുസ്തക ചര്‍ച്ച.






വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് സ്കൂളില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.ബെന്യാമിന്റ ആടുജീവിതം ആയിരുന്നു ചര്‍ച്ചക്ക്ആധാരമായ പുസ്തകം.ചര്‍ച്ചക്ക്മലയാളം അധ്യാപിക പ്രേമവല്ലി ടീച്ചര്‍ നേതൃത്വം നല്‍കി.

Friday 20 June 2014

സി.ദാമോദരന്‍ മാസ്ററര്‍ അനുസ്മരണം









മടിക്കൈ ഗവ.സ്കൂള്‍ അധ്യാപകനായിരുന്ന സി.ദാമോദരന്‍ മാസ്റററുടെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റ ഭാഗമായി അനുസ്മരണ ചടങ്ങുകള്‍ നടന്നു. ഈ സ്കൂളിലെ മുന്‍ അധ്യാപകനായിരുന്ന ജോസഫ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഗംഗാധരന്‍ മാസ്റ്റര്‍,രാജന്‍ മാസ്റ്റര്‍ ,ഹെട്മാസ്റ്റര്‍ രാജഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഇതിനു മുന്പ് നടന്ന ജില്ലാതല സ്പോട്സ് ടാലന്റ് ഹണ്ട് -ക്വിസ് പ്രോഗ്രാം ശ്രീ വത്സന്‍ പീലിക്കോട് നേതൃത്വം നല്‍കി. കക്കാട്ട് ഗവഃ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി.ചടങ്ങിനോടനുബന്ധിച്ച് SSLC A+ വിജയികളെയും,കായിക പ്രതിഭകളെയും അനുമോദിച്ചു.പത്താം ക്ലാസ്സ് കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സ് ശ്രീ ജോസഫ് മാസ്റ്റര്‍ നടത്തി.കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്യാമളദേവി നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രാമതി പ്രീതി,പി.ടി.എ പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍,SMC ചെയര്‍വാന്‍ ശ്രീ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Thursday 19 June 2014

വായനാദിനം



വായനാദിനമായ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ കുട്ടികള്‍ പ്രതി‍‍‍ജ്ഞ എടുത്തു.ഹെട്മാസ്ററര്‍ ശ്രീ എം.കെ. രാജഗോപാലന്‍,പ്രേമവല്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ പുസ്തക അവലോകനം നടത്തി.തുടര്‍ന്ന്ക്വിസ് മത്സരം നടന്നു.

Tuesday 10 June 2014

ബോധവല്‍ക്കരണ ക്ലാസ്സ്





ഈ അധ്യയനവര്‍ഷം പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് നടന്നു.ഹെട്മാസ്ററര്‍ ശ്രീ എം കെ. രാജഗോപാലന്‍,രാജന്‍ മാസ്ററര്‍,പി.ടി.എ പ്രസിഡണ്ട് ശ്രീ സുനില്‍കുമാര്‍,പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ പങ്കെടുത്തു.

Thursday 5 June 2014

പരിസ്ഥിതി ദിനം








ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്  ഇന്ന്,പരിസ്ഥിതി സംരക്ഷിക്കു,ജീവന്‍ രക്ഷിക്കു എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്   റാലി നടന്നു.രാവിലെ സ്കൂളില്‍ നിന്ന് തുടങ്ങിയ റാലി കൂലോംറോഡ്,മേക്കാട്ട്,ചാളക്കടവ് എന്നിവിടങ്ങളിലൂടെ ചുററി സ്കൂളില്‍ അവസാനിച്ചു. തുടര്ന്നു നടന്ന അസെംബ്ളിയില്‍ ഹെട്മാസ്ററര്‍ ,സതീശന്‍ മാസ്റ്റര്‍,  SMC ചെയര്‍മാന്‍ എന്നിവര്‍ സംസാരിച്ചു.വൃക്ഷ തൈ വിതരണം ,ക്വിസ് മത്സരം ,പ്രഭാഷണം ഇവ ഉണ്ടായിരുന്നു.

Monday 2 June 2014

പ്രവേശനോത്സവം-2014







പുതിയ അധ്യയന വര്ഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂള്‍ പ്രവേശനോത്സവം നടന്നു.രക്ഷിതാക്കളുടെ കൈ പിടിച്ചു സ്കൂളിലേക്ക് കടന്നുവന്ന കുരുന്നുകളെ റാലിയായി ക്ലാസ്സുകളിലേക്ക് ആനയിച്ചു.കുട്ടികള്‍ക്ക് ചിത്രരചനാപുസ്തകവും,ക്രയോണ്‍സും നല്‍കി. പായസ വിതരണം നടന്നു.ഹെട്മാസ്ററര്‍ ശ്രീ രാജഗോപാലന്‍. എം. കെ. സന്ദേശം നല്‍കി.