ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday 25 October 2013

കലോത്സവം-2013

ഇന്നെലെയും ഇന്നുമായി നടന്ന ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് ആവേശകരമായ സമാപനം.3 ഹൗസുകളിലായി നിരവധി കുട്ടികള്‍ മത്സരത്തില്‍ പന്കെടുത്ത് കഴിവ് തെളിയിച്ചു.സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി ചെയര്‍പേര്‍സന്‍ ശ്രീമതി സുജാത ,പി.ടി.എ പ്രസിഡന്‍ഡ് ശ്രീ സുനില്‍കുമാര്‍, ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ എം.കെ എന്നിവര്‍ പന്കെടുത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു .കലോത്സവക​ണ്‍വിനര്‍ ശ്രീ സുഗതന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.  എറ്റവും കൂടുതല്‍ പോയന്റ്  
നേടി യെല്ലോ ഹൗസ് ഒന്നാം സ്ഥാനത്ത് എത്തി.














Friday 11 October 2013

കായികമേള-2013








ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച് പാസ്റ്റ് നടന്നു.PTA വൈസ് പ്രസിഡന്റ് ശ്രീ . രവി സല്യുട്ട് സ്വീകരിച്ചു ,പതാക ഉയര്‍ത്തി.ഹെട്മാസ്ററര്‍ ഇന്‍ ചാര്‍ജ് ശ്രീ രാജന്‍ മാസ്ററര്‍ മേള  ഉത്ഘാടനം ചെയ്തു.തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .

PTA ജനറല്‍ബോഡി

സ്കൂളില്‍ നടന്ന PTA ജനറല്‍ബോഡി യോഗത്തില്‍ ,ശ്രീ സുനില്‍കുമാര്‍,ശ്രീ രവി എന്നിവരെ യഥാക്രമം 2013-2014 വര്‍ഷത്തെക്കുള്ള പ്രസിഡന്‍ഡായും,വൈസ് പ്രസിഡന്‍ഡായും തെരഞ്ഞെടുത്തു.