ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday 26 June 2013

ലഹരി വിരുദ്ധ മാസാചരണം







ലഹരി വിരുദ്ധ മാസാച്ചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്  ഹെട്മിസ്ട്രെസ്സ് ,ശ്രീ സ്സതീശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ലഹരിവിരുദ്ധ പ്രതിജ് ഞ എടുത്തു.തുടര്ന്നു മുതിർന്ന കുട്ടികൾക്കായി ബോധവല്കരണ ക്ലാസ്സ്‌ നടത്തി.ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരാണ്  ക്ലാസ്സ്‌ എടുത്തത്. 

Wednesday 19 June 2013

വായനാദിനം




ഇന്ന് ജൂണ്‍ 1 9  വായനാദിനം .ഞങ്ങളുടെ സ്കൂളില്‍ വിവിധ പരിപാടികളോടെ വായനാദിനം ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി കെ, ശ്രീ ശങ്കരന്‍ മാസ്റ്റര്‍,കുമാരി സൂര്യ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.വായനാദിന പ്രതിജ്ഞ നടത്തി.ഉച്ചക്ക് കഥാരചന മത്സരം നടന്നു.

Wednesday 5 June 2013

ലോക പരിസ്ഥിതി ദിനം



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്  ഇന്ന്,THINK,EAT.SAVE എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട്  ഞങ്ങളുടെ സ്കൂളില്‍ സൈക്കിള്‍ റാലി നടന്നു.രാവിലെ ആലിങ്കീഴു നിന്ന് തുടങ്ങിയ റാലി സ്കൂളില്‍ അവസാനിച്ചു. തുടര്ന്നു നടന്ന അസെംബ്ളിയില്‍ ഹെട്മിസ്ട്രെസ്സ്,സതീശന്‍ മാസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.വൃക്ഷ തൈ വിതരണം ,ക്വിസ് മത്സരം ,പ്രഭാഷണം ഇവ ഉണ്ടായിരുന്നു.റാലി ഉത്ഘാടനം ചെയിതുകൊണ്ട് SMC ചെയര്‍മാന്‍ സംസാരിച്ചു.

Monday 3 June 2013

അഭിനന്ദനം-നൂറു മേനിക്ക്



തുടര്‍ച്ചയായ അഞ്ചാം തവണയും SSLC പരീക്ഷക്ക്‌ നൂറു ശതമാനം വിജയം നേടിയ മടികൈ II  സ്കൂളിലെ കുട്ടികളെ PTA അഭിനന്ദിച്ചു.ഇന്ന് നടന്ന  ചടങ്ങില്‍ PTA പ്രസിഡന്റ്‌ ,SMC ചെയര്‍മാന്‍,ഹെട്മിസ്ട്രെസ്സ് , ജില്ലാ വിദ്ധ്യാഭ്യാസ സ്ടാന്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സന്‍, എന്നിവര്‍ പങ്കെടുത്തു . പ്രവാസികളുടെ സംഘടന കുട്ടികള്‍ക്ക് ഉപഹാരം നല്കി.

പ്രവേശനോത്സവം-2013



  പുതിയ അധ്യയന വര്ഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് സ്കൂള്‍ പ്രവേശനോത്സവം നടന്നു.രക്ഷിതാക്കളുടെ കൈ പിടിച്ചു സ്കൂളിലേക്ക് കടന്നുവന്ന കുരുന്നുകളെ റാലിയായി ക്ലാസ്സുകളിലേക്ക് ആനയിച്ചു. പായസ വിതരണം നടന്നു.ഹെട്മിസ്ട്രെസ്സ് സന്ദേശം നല്‍കി.