ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 25 October 2012

ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ ,IT ,മേള

സ്കൂള്‍ തല ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ ,IT ,മേള ,22-10-12 നു നടന്നു.വിവിധ ഇനങ്ങളില്‍ വിജയിച്ച കുട്ടികള്‍ ,സബ്-ജില്ലാ മേളക്ക് അര്‍ഹത നേടി.

Monday 15 October 2012

അഭിമുഖം


അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ പാഠഭാഗവുമായി ബന്ധപ്പെട്ടു പരിസരമലിനീകരണം,ആരോഗ്യം എന്നി കാര്യങ്ങള്‍ക്കുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് കാലിച്ചാന്‍പൊതി  ഹെല്‍ത്ത് സെന്റെരിലെ Sr . PHN ,കാര്‍ത്യായനി ,JHI രജി എന്നിവര്‍ വിശദീകരണം നല്‍കി .ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി ടീച്ചര്‍ സ്വാഗതവും,സി.ഐ .ശങ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wednesday 10 October 2012

കായികമേള







ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച് പാസ്റ്റ് നടന്നു.SMC ചെയര്‍മാന്‍ ശ്രീ.രാമചന്ദ്രന്‍ സല്യുട്ട് സ്വീകരിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ.പതാക ഉയര്‍ത്തി.PTA  പ്രസിഡന്റ്‌ ശ്രീ.കെ.സുനില്‍കുമാര്‍ മേള ഉത്ഘാടനം ചെയ്തു.തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .

ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്‌



കൌമാര പ്രായക്കര്‍ക്കുള്ള ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസ്സ്‌ 9,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഇന്ന് നടന്നു.ഡോ .ശശിരേഖ പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുത്തു.JHI  ശ്രീ.സിജി മാത്യു ആണ്‍കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.കൌമാരക്കാരുടെ മാനസിക ,ശാരീരിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധാവല്‍കരിക്കാനായി PTA യുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്.വിദ്യാര്ധികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.വെളിച്ചം ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ തുടര്‍ച്ചയായാണ് ഈ പ്രോഗ്രാം.

Friday 5 October 2012

സ്കൂള്‍ കലോത്സവം











നാദ ,താള ,ലാസ്യ ഭാവങ്ങളുടെ സമ്മേളനമായ സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ചു.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.എസ് .പ്രീത ഉത്ഘാടനം ചെയ്തു.ഹെട്മിസ്ട്രെസ്സ് ശ്രീമതി .കെ.സാവിത്രി ,ഈശ്വരന്‍ മാസ്റ്റര്‍ ,പി.ടി.എ.പ്രസിഡന്റ്‌  കെ.സുനില്‍കുമാര്‍,SMC  ചെയര്‍മാന്‍ ശ്രീ.രാമചന്ദ്രന്‍ ,കലോത്സവം കണ്‍വിനര്‍ ,ശ്രീ.നാരായണന്‍ മാസ്റ്റര്‍ ,രേഷ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Thursday 4 October 2012

സ്കൂള്‍ ബ്ലോഗ്‌ ഉത്ഘാടനം



    സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി .എസ് .പ്രീത ഇന്ന് നിര്‍വഹിച്ചു.

Tuesday 2 October 2012

ഗാന്ധിജയന്തി








ഇന്ന് ഒക്ടോബര്‍ 2 ,ഗാന്ധിജയന്തി ഞങ്ങളുടെ സ്കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി. കെ ,സീനിയര്‍ അസിസ്റ്റന്റ്‌ രാജന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ നേതൃത്വം നല്‍കി.സ്കൂള്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു .

Monday 1 October 2012

നാടകകളരി




ഹോസ്ദുര്‍ഗ് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ സെപ്റ്റംബര്‍ മാസ പരിപാടിയുടെ ഭാഗമായി നാടകകളരി 29-09-12 ശനിയാഴ്ച്ച 10 മണിക്ക് ഈ സ്കൂളില്‍ വെച്ച് നടന്നു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി. കെ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ ശ്രീ. കെ.സുനില്‍കുമാര്‍ ആധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വിനര്‍ മധു മാസ്റ്റെര്‍ ക്യാമ്പ്‌ വിശദീകരണം നടത്തി.പി.വി.രാജന്‍ മാസ്സ്റ്റെര്‍ ,കെ.വി.രവീന്ദ്രന്‍ മാസ്റ്റെര്‍,അബ്ദുള്ള മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.നാടകകലരിക്ക് ശ്രീ.അനില്‍ നടക്കാവ് നേതൃത്വം നല്‍കി.ഹോസ്ദുര്‍ഗ് എ.ഇ .ഓ.ശ്രീ.പങ്കജാക്ഷന്‍ മാസ്റ്റെര്‍ ഹെട്മാസ്റ്റെര്‍ ഫോറം കണ്‍വിനര്‍ കെ.കെ.രാഘവന്‍ മാസ്റ്റെര്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.എസ.പ്രീത വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ശ്രീമതി.സത്യാ എന്നിവര്‍ നാടക കളരി സന്ദര്‍ശിച്ചു.ശ്രീ ബാലന്‍ മാസ്റ്റെര്‍ സ്വാഗതവും,ശ്രീ.സി.ഐ .ശങ്കരന്‍ മാസ്റ്റെര്‍ നന്ദിയും പറഞ്ഞു..

പൊന്‍പുലരി



കാസറഗോഡ് ജില്ല SP യുടെ നേതൃത്വത്തില്‍ ആരംഭിച്ച പൊന്‍പുലരി ക്ലബ്ബിന്റെ ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി  രണ്ടാം ഘട്ട ഏക ദിന പരിശീലനം 29-9-12 നു നടന്നു.മധു മാസ്റ്റെര്‍ ,അബ്ദുള്ള മാസ്റ്റെര്‍,ബാലന്‍ മാസ്റ്റെര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.