ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday 27 June 2012

വിദ്യാരംഗം കലാസാഹിത്യ വേദി



ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ലെ ഈ വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര്‍ത്തന ഉത്ഘാടനം ഇന്ന് നടന്നു.ശ്രീ. പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റെര്‍ ഉത്ഘാടന കര്‍മ്മം നിര്‍വഹിച്ചു.കണ്‍വിനെര്‍ ശ്രീ.സി.ഐ.ശങ്കരന്‍ മാസ്റ്റെര്‍ സ്വാഗതം ആശംസിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സാവിത്രി. കെ അധ്യക്ഷയായിരുന്നു.സ്റ്റാഫ്‌ സെക്രെടറി ശ്രീ രവീന്ദ്രന്‍ മാസ്റ്റെര്‍,ശ്രീ.ഈശ്വരന്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.കുമാരി സൂര്യ ശ്രീധരന്‍ നന്ദി പറഞ്ഞു.തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Thursday 21 June 2012

ദാമോദരന്‍ മാസ്റ്റെര്‍ അനുസ്മരണം



മടിക്കൈ സെക്കന്റ് ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കായിക അദ്ധ്യാപകനായിരുന്ന സി.ദാമോദരന്‍ മാസ്റ്റര്‍ വേര്‍പിരിഞ്ഞ് അഞ്ചുവര്‍ഷം തികയുകയാണ്. കായികമേഖലയുടെ വ്യത്യസ്ത തലങ്ങളിലേക്ക് തന്റെ അനുഭവത്തിന്റെ കരുത്ത് പകര്‍ന്ന് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയ തലമുറയിലേക്ക് പകരുന്നതിന്റെ ഭാഗമായി
ജില്ലാതല സ്പോര്‍ട്സ് ടാലന്റ് ഹണ്ട് 2012 (സ്പോര്‍ട്സ് ക്വിസ്സ് മത്സരം) 2012 ജൂണ്‍ 20 ബുധനാഴ്ച്ച രാവിലെ 10മണിക്ക് ഈ വിദ്യാലയത്തില്‍ വെച്ച് നടന്നു.വിവിധ വിദ്യാലയങ്ങളില്‍ നിന്നായി നിരവധി കുട്ടികള്‍ ഇതില്‍ പങ്കെടുത്തു
തുടര്‍ന്നു നടന്ന അനുസ്മരണ യോഗത്തില്‍ പി.ടി .എ പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.സ്കൂളിലെ മുന്‍ അധ്യാപകനും,ട്രെയിനിംഗ് കോളേജ് പ്രിന്സിപ്പാളുമായ ശ്രീ മനോജ്കുമാര്‍ മാസ്റ്റെര്‍ അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്നു വിവിധ എന്ടോവേമെന്റ്കളുടെ വിതരണം നടന്നു.

Tuesday 19 June 2012

വായനാദിനം

വായനാവാരാചാരണത്തിന്റെ ഭാഗമായി ഇന്ന് ഞങ്ങളുടെ സ്കൂളില്‍ വായനാദിനം ആചരിച്ചു.രാവിലെ നടന്ന, അസ്സെംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി കെ.സാവിത്രി.,സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീ.രാജന്‍ മാസ്റ്റെര്‍ ,ശ്രീ. ശങ്കരന്‍ മാസ്റ്റെര്‍ ,9 C യിലെ സൂര്യ ശ്രീധരന്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്നു പുസ്തക പരിചയം,ക്വിസ് മത്സരം എന്നിവ നടന്നു.ഓരോ ക്ലാസിലും കുട്ടികളുടെ വായനാദിന സന്ദേശം ഉണ്ടായിരുന്നു.

Wednesday 6 June 2012

പരിസ്ഥിധി ദിനം

മടിക്കൈ ii  ഗവ. വോക്കഷണേല്‍ ഹയര്‍ സെക്കെണ്ടന്റ്റെരി സ്കൂളിലെ ഈ വര്‍ഷത്തെ പരിസ്ഥിധി ദിനം ഇന്നലെ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അസ്സെംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.സാവിത്രി.കെ.,ശ്രീ. സതീശന്‍ മാസ്റ്റെര്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.തുടര്‍ന്നു പരിസ്ഥിധി ക്വിസ്  നടന്നു.കുട്ടികള്‍ക്കുള്ള വൃക്ഷ തയ്യ് വിതരണവും ഉണ്ടായിരുന്നു.

Monday 4 June 2012

അനുമോദനം




S .S .L .C പരീക്ഷയില്‍ നയു വര്ഷം തുടര്‍ച്ചയായി 100 ശതമാനം വിജയം കൈവരിച്ചു നാടിന്റെ അഭിമാനമായ ഈ സ്കൂളിലെ കുട്ടികളെയും അധ്യാപകരെയും സ്കൂള്‍ പി.ടി. എ അനുമോദിച്ചു. ജൂണ്‍ നാലിന് ഉച്ചക്ക് 12 മണിക്ക്  നടന്ന ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എസ്‌ പ്രീത അധ്യക്ഷം വഹിച്ചു.പ്രിന്‍സിപ്പല്‍ ശ്രീമതി കെ.സാവിത്രി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.ബഹുമാനപ്പെട്ട കാസരാഗോട് എം.പി. ശ്രീ പി.കരുണാകരന്‍  ഉത്ഘാടനവും,ഉപഹാര സമര്‍പ്പണവും നടത്തി.ജില്ലാ,ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെര്സന്മാരായ ശ്രീമതി കെ.സുജാത ശ്രീമതി പി.സത്യാ ,ശ്രീ.പി.ബാലന്‍ ,ശശീന്ദ്രന്‍ മടിക്കൈ ,ശ്രീ, ഈശ്വരന്‍ മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്റ്റാഫ്‌ സെക്രെട്ടറി ശ്രീ.കെ.വി.രവീന്ദ്രന്‍ നന്ദി പറഞ്ഞു.ഈ ചടങ്ങില്‍ വെച്ച് LSS USS ,കലോത്സവം,ശാസ്ത്രമേള ഇവയിലെ വിജയികളെയും അനുമോദിച്ചു.

പ്രവേശനോത്സവം


  പുത്തന്‍ പ്രതീക്ഷകളും ,പുത്തന്‍ ഉടുപ്പുമായി  വിദ്യാരംഭം കുറിക്കാനെത്തിയ കുരുന്നുകല്‍ക്കായി ഞങ്ങളുടെ സ്കൂളില്‍ ഇന്ന് പ്രവേശനോത്സവം സംഘടിപ്പിച്ചു.രാവിലെ സ്കൂള്‍ കവാടത്തിലെത്തിയ കുഞ്ഞുങ്ങളെ ബലൂണും,മധുരവും നല്‍കി സ്വീകരിച്ചു.സ്കൂള്‍ പ്രിന്‍സിപ്പല്‍,അധ്യാപകര്‍,രക്ഷിതാക്കള്‍,എന്നിവര്‍ പങ്കെടുത്തു .ഉച്ചക്ക് പയസവിതരണവും ഉണ്ടായിരുന്നു.