ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday 30 November 2012

സ്നേഹദീപം

വെളിച്ചം ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന സര്‍വെയില്‍, വൈദ്യുതി ഇല്ലാത്ത വീടുകളില്‍ നിന്നും വരുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് എമെര്‍ജന്‍സി വിളക്ക് നല്‍കുന്ന പരിപാടി ഇന്നലെ ഉത്ഘാടനം ചെയ്തു.ഇത് സംബന്ധിച്ച ചാനല്‍ വാര്‍ത്ത കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Saturday 10 November 2012

ശാസ്ത്രോല്‍സവം 2012

ഈ  വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവര്‍ത്തി പരിചയ IT  മേള (ശാസ്ത്രോല്‍സവം 2012),ഉപ്പിലികൈ ഗവ .സ്കൂളില്‍ വെച്ച് നടന്നു.നമ്മുടെ സ്കൂളിലെ കുട്ടികള്‍ ഈ മേളയില്‍ പങ്കെടുത്ത്  ഉജ്വല വിജയം നേടി.
ഗണിത ശാസ്ത്രമേള  വിജയികള്‍ 
1. ടസ്ന . ടി. -നമ്പര്‍ ചാര്‍ട്ട്  UP -B  ഗ്രേഡ്
2. ഷിന്റോ കൃഷ്ണന്‍ ടി. വി. -ജ്യോമെട്രികല്‍ ചാര്‍ട്ട്  UP -B ഗ്രേഡ്
3. അര്‍ജുന്‍. ടി -സ്റ്റില്‍ മോഡല്‍ -UP  C ഗ്രേഡ്
4. ജിതിന്‍. കെ.വി. -പസില്‍ -UP  II A ഗ്രേഡ് 
5. സുധിന.കെ.വി. -നമ്പര്‍ ചാര്‍ട്ട് HS - B ഗ്രേഡ്
6. രാഗേഷ് . ഓ.വി.-ജ്യോമെട്രികല്‍ ചാര്‍ട്ട് HS - A ഗ്രേഡ്
7. ജസീറ . സി.എച് -അദര്‍ ചാര്‍ട്ട് -HS - II  A ഗ്രേഡ് 
8. നിര്‍മല്‍ . പി.ഭാസ്കരന്‍ -സ്റ്റില്‍ മോഡല്‍ HS - III  A ഗ്രേഡ്
9. സച്ചിന്‍. എന്‍ -പ്യൂവര്‍ കണ്‍സ്ട്രക്ഷന്‍  HS-  II A ഗ്രേഡ്
10.ഷെറിന്‍ തോമസ്‌ -പസില്‍ HS -A ഗ്രേഡ്
11. വിഷ്ണു.കെ.വി.- ജ്യോമെട്രികല്‍ ചാര്‍ട്ട് LP- B  ഗ്രേഡ്
12. ദില്‍ന . കെ.വി- പസില്‍ LP- III  A ഗ്രേഡ്
ശാസ്ത്രമേള വിജയികള്‍ 
1.വിഷ്ണു പ്രസാദ്‌ പി.-റിസേര്‍ച്ച് ടൈപ് പ്രൊജക്റ്റ്‌ -C ഗ്രേഡ്
2.പ്രണവ്. വി -വര്‍ക്കിംഗ് മോഡല്‍-B ഗ്രേഡ്
3.സൂരജ്. പി -സ്റ്റില്‍ മോഡല്‍-B ഗ്രേഡ്
IT മേള  വിജയികള്‍ 
1. മള്‍ടി മീഡിയ പ്രസേന്ടഷേന്‍ -ജിഷ്ണു.വി.വി.-III  C ഗ്രേഡ്
പ്രവര്‍ത്തി പരിചയമേള വിജയികള്‍  
1.Reshmi. V-beads work-LP-C grade
2.geethu. m-beads work UP B grade
3.midhun chandran. -fabric painting -UP-C grade
4.richin p reji -vegetable printing UP B grade
5.thasreena. v -beads work HS -B grade
6.sarika. v.-coir doormats-HS-III Agrade
7.arya. k-fabric painting-HS-B grade
8.sunil jayan. c.k-metal engraving- HS -B grade
9.sudev. v-clay modeling-HS- A grade
10.pranavkumar. c.k-umbrella making-HS A grade
11.maneesha mathew-embroidery VHSS A grade
12.anand. m-metal engraving VHSS -II A grade
സാമൂഹ്യ ശാസ്ത്ര മേള വിജയികള്‍ 
1.sreenaja. v.p-atlas making HS-C grade
2..sreejith. p-still model-HS-B grade
3.soorya sreedharan-elocution HS -III A grade

Friday 9 November 2012

ബോധവല്കരണ ക്ലാസ്സ്‌

  ഈ വര്‍ഷം SSLC പരീക്ഷ എഴുതുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള ബോധവല്കരണ ക്ലാസ്സ്‌ 7 ,8 തിയ്യതികളില്‍ നടന്നു.പി.ടി .എ  പ്രസിഡന്റ്‌ ശ്രീ.സുനില്‍കുമാര്‍,ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ ,സീനിയര്‍ അസിസ്റ്റന്റ്‌ രാജന്‍ മാസ്റ്റര്‍ ,ക്ലാസ്സ്‌ അധ്യാപകര്‍ എന്നിവര്‍ സംസാരിച്ചു.

Thursday 25 October 2012

ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ ,IT ,മേള

സ്കൂള്‍ തല ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര , പ്രവൃത്തിപരിചയ ,IT ,മേള ,22-10-12 നു നടന്നു.വിവിധ ഇനങ്ങളില്‍ വിജയിച്ച കുട്ടികള്‍ ,സബ്-ജില്ലാ മേളക്ക് അര്‍ഹത നേടി.

Monday 15 October 2012

അഭിമുഖം


അഞ്ചാം ക്ലാസ്സിലെ സാമൂഹ്യ പാഠഭാഗവുമായി ബന്ധപ്പെട്ടു പരിസരമലിനീകരണം,ആരോഗ്യം എന്നി കാര്യങ്ങള്‍ക്കുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് കാലിച്ചാന്‍പൊതി  ഹെല്‍ത്ത് സെന്റെരിലെ Sr . PHN ,കാര്‍ത്യായനി ,JHI രജി എന്നിവര്‍ വിശദീകരണം നല്‍കി .ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി ടീച്ചര്‍ സ്വാഗതവും,സി.ഐ .ശങ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Wednesday 10 October 2012

കായികമേള







ഈ വര്‍ഷത്തെ സ്കൂള്‍ കായികമേളക്ക് ഇന്ന് വര്‍ണ്ണാഭമായ തുടക്കം .രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് കുട്ടികളുടെ മാര്‍ച് പാസ്റ്റ് നടന്നു.SMC ചെയര്‍മാന്‍ ശ്രീ.രാമചന്ദ്രന്‍ സല്യുട്ട് സ്വീകരിച്ചു .ഹെട്മിസ്ട്രെസ്സ് ശ്രീമതി.സാവിത്രി. കെ.പതാക ഉയര്‍ത്തി.PTA  പ്രസിഡന്റ്‌ ശ്രീ.കെ.സുനില്‍കുമാര്‍ മേള ഉത്ഘാടനം ചെയ്തു.തുടര്‍ന്നു കുട്ടികളുടെ വിവിധ മത്സരങ്ങള്‍ ഹൌസ് അടിസ്ഥാനത്തില്‍ നടന്നു .

ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ്‌



കൌമാര പ്രായക്കര്‍ക്കുള്ള ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍കരണ ക്ലാസ്സ്‌ 9,10 ക്ലാസുകളിലെ കുട്ടികള്‍ക്കായി ഇന്ന് നടന്നു.ഡോ .ശശിരേഖ പെണ്‍കുട്ടികള്‍ക്ക് ക്ലാസ്സ്‌ എടുത്തു.JHI  ശ്രീ.സിജി മാത്യു ആണ്‍കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.കൌമാരക്കാരുടെ മാനസിക ,ശാരീരിക ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ ബോധാവല്‍കരിക്കാനായി PTA യുടെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്.വിദ്യാര്ധികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി.വെളിച്ചം ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ തുടര്‍ച്ചയായാണ് ഈ പ്രോഗ്രാം.

Friday 5 October 2012

സ്കൂള്‍ കലോത്സവം











നാദ ,താള ,ലാസ്യ ഭാവങ്ങളുടെ സമ്മേളനമായ സ്കൂള്‍ കലോത്സവം ഇന്ന് ആരംഭിച്ചു.രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന്റെ ഔപചാരികമായ ഉത്ഘാടനം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.എസ് .പ്രീത ഉത്ഘാടനം ചെയ്തു.ഹെട്മിസ്ട്രെസ്സ് ശ്രീമതി .കെ.സാവിത്രി ,ഈശ്വരന്‍ മാസ്റ്റര്‍ ,പി.ടി.എ.പ്രസിഡന്റ്‌  കെ.സുനില്‍കുമാര്‍,SMC  ചെയര്‍മാന്‍ ശ്രീ.രാമചന്ദ്രന്‍ ,കലോത്സവം കണ്‍വിനര്‍ ,ശ്രീ.നാരായണന്‍ മാസ്റ്റര്‍ ,രേഷ്മ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Thursday 4 October 2012

സ്കൂള്‍ ബ്ലോഗ്‌ ഉത്ഘാടനം



    സ്കൂള്‍ ബ്ലോഗിന്റെ ഔപചാരികമായ ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി .എസ് .പ്രീത ഇന്ന് നിര്‍വഹിച്ചു.

Tuesday 2 October 2012

ഗാന്ധിജയന്തി








ഇന്ന് ഒക്ടോബര്‍ 2 ,ഗാന്ധിജയന്തി ഞങ്ങളുടെ സ്കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി. കെ ,സീനിയര്‍ അസിസ്റ്റന്റ്‌ രാജന്‍ മാസ്റ്റെര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്നു നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ നേതൃത്വം നല്‍കി.സ്കൂള്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു .

Monday 1 October 2012

നാടകകളരി




ഹോസ്ദുര്‍ഗ് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ സെപ്റ്റംബര്‍ മാസ പരിപാടിയുടെ ഭാഗമായി നാടകകളരി 29-09-12 ശനിയാഴ്ച്ച 10 മണിക്ക് ഈ സ്കൂളില്‍ വെച്ച് നടന്നു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി. കെ ഉത്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്‌ ശ്രീ. കെ.സുനില്‍കുമാര്‍ ആധ്യക്ഷത വഹിച്ചു.ഹോസ്ദുര്‍ഗ് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വിനര്‍ മധു മാസ്റ്റെര്‍ ക്യാമ്പ്‌ വിശദീകരണം നടത്തി.പി.വി.രാജന്‍ മാസ്സ്റ്റെര്‍ ,കെ.വി.രവീന്ദ്രന്‍ മാസ്റ്റെര്‍,അബ്ദുള്ള മാസ്റ്റെര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.നാടകകലരിക്ക് ശ്രീ.അനില്‍ നടക്കാവ് നേതൃത്വം നല്‍കി.ഹോസ്ദുര്‍ഗ് എ.ഇ .ഓ.ശ്രീ.പങ്കജാക്ഷന്‍ മാസ്റ്റെര്‍ ഹെട്മാസ്റ്റെര്‍ ഫോറം കണ്‍വിനര്‍ കെ.കെ.രാഘവന്‍ മാസ്റ്റെര്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി.എസ.പ്രീത വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ശ്രീമതി.സത്യാ എന്നിവര്‍ നാടക കളരി സന്ദര്‍ശിച്ചു.ശ്രീ ബാലന്‍ മാസ്റ്റെര്‍ സ്വാഗതവും,ശ്രീ.സി.ഐ .ശങ്കരന്‍ മാസ്റ്റെര്‍ നന്ദിയും പറഞ്ഞു..

പൊന്‍പുലരി



കാസറഗോഡ് ജില്ല SP യുടെ നേതൃത്വത്തില്‍ ആരംഭിച്ച പൊന്‍പുലരി ക്ലബ്ബിന്റെ ഒരു വര്ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി  രണ്ടാം ഘട്ട ഏക ദിന പരിശീലനം 29-9-12 നു നടന്നു.മധു മാസ്റ്റെര്‍ ,അബ്ദുള്ള മാസ്റ്റെര്‍,ബാലന്‍ മാസ്റ്റെര്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Tuesday 25 September 2012

പച്ചക്കറി വിത്തുവിതരണം



സംസ്ഥാന കൃഷി വകുപ്പ്,സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കുന്ന പച്ചക്കറി വിത്തുകളുടെ വിതരണം ,നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടന്നു.രാവിലെ നടന്ന അസ്സെംബ്ലിയില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എസ് .പ്രീത പരിപാടി ഉത്ഘാടനം ചെയ്തു.

Monday 17 September 2012

പി ടി എ ജനറല്‍ബോഡി




ഞങ്ങളുടെ സ്കൂളിലെ 2012-13 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള  പി ടി എ ജനറല്‍ബോഡി യോഗം ഇന്ന് നടന്നു.നിലവിലുള്ള പ്രസിഡന്റ്‌ ശ്രീമതി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു.ചടങ്ങില്‍ ഹെട്മിസ്ട്രെസ്സ് ,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ,സീനിയര്‍ അസ്സിസ്റെന്റ്റ് ,സ്റ്റാഫ്‌ സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.ഹെട്മിസ്ട്രെസ്സ് ശ്രീമതി സാവിത്രി കെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.സീനിയര്‍ അസിസ്റ്റന്റ്‌ ശ്രീ.രാജന്‍ പി.വി,വരവ് ചെലവു കണക്ക് അവതരിപ്പിച്ചു.തുടര്‍ന്നു നടപ്പ് വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റ്‌ ആയി ശ്രീ.സുനില്‍കുമാറിനെയും,വൈസ് പ്രസിഡന്റ്‌ ആയി ശ്രീ.രവി .വൈ -യും തെരഞ്ഞെടുത്തു.SMC ചെയര്‍മാന്‍ ആയി ശ്രീ.രാമചന്ദ്രന്‍ വി. തെരഞ്ഞെടുക്കപ്പെട്ടു.